മോഡിയുടെ ജനസമ്മതി- സത്യമോ മിഥ്യയോ
എലെക്ഷെന്‍ അടുത്ത് വരുന്ന ഈ സാഹചര്യത്തില്‍ രാഷ്ട്രിയ ഇന്ത്യ ചര്‍ച ചെയ്യുന്ന ഏറ്റവും പ്രധാനപെട്ട വ്യക്തി മോഡി എന്ന രാഷ്ട്രിയ നേതാവ് ആണ്.ഗുജറാത്തിന്റെ ഊര്‍ജസ്വലനായ മുഖ്യ മന്ത്രി എന്ന മാധ്യമങ്ങള്‍ വിളിച്ചു തുടങ്ങിയ അദ്ദേഹത്തെ പിന്നെ വികസനത്തിന്റെ മാലാഖ എന്ന് ആവര്‍ തന്നെ വിശേഷിപ്പിച്ചു.ഇപ്പോള്‍ അത് ഭാരതത്തിന്റെ രക്ഷകന്‍ എന്ന വിളിപ്പേരില്‍ വന്നു നില്കുന്നു.ഇന്ന് മുഴുവന്‍ സോഷ്യല്‍ നെറ്റ്വര്കിംഗ് സൈറ്റ്കളിലും രാഷ്ട്രിയ ചര്ച്ചകളുടെ പ്രതാന വിഷയം മോഡിയുടെ ജനപിന്തുണയും പ്രധാന മന്ത്രി സാധ്യതയും മാത്രമാണ്.മോഡിയെ എതിര്കുന്നവര്‍ വളരെ കുറവ് എന്ന് തന്നെ പറയാം.ഏതൊരു ചര്ച്ചയിലും മോഡിയെ പിന്തുണക്കുന്നവര്‍ വളരെ അധികം.ഏതൊരു സാധാരണക്കാരനും തോനാം മോഡി ആണ് ഇന്ത്യ യുടെ അടുത്ത പ്രധാന മന്ത്രി എന്ന്.തെറ്റു ശേരിയോ എന്ന് പറയാന്‍ സാതിക്കില്ല.എന്തായാലും ഇതുപോലെ ലളിതം അല്ല ഇന്ത്യന്‍ രാഷ്ട്രിയം എന്ന് രാഷ്ട്രിയം നിരീക്ഷിച്ചിട്ടുള്ള എല്ലാവര്‍കുര്‍കഉം അറിയാം
മോഡിയുടെ ജനപിന്തുണ അല്പം ശ്രേധയോടെ നിരീക്ഷിക്കുന്ന ആര്ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യം ഉണ്ട്.അത് വിദ്യര്ധികളിലും പ്രോഫെഷനലുകളിലും ഒതുങ്ങി നില്കുന്നു.ഈ രണ്ടു വിഭാഗവും സ്വതവേ രാഷ്ടിയ താല്പര്യം കുറഞ്ഞവര്‍ ആണ് എന്നതു എല്ലാര്ക്കും അറിയാവുന്ന ഒരു സത്യവും ആണ്. ഇവര്‍ വായിക്കുന്ന മാധ്യമങ്ങള്‍ പൊതുവേ അരാഷ്തൃയ വാതം പ്രജരിപ്പിക്കുന്ന മാധ്യമങ്ങളും ആണ്.അരാഷ്തൃയ മാധ്യമങ്ങളില്‍ വായിക്കുന്ന ലേഖനങ്ങളിളുടെ എല്ലാ രാഷ്തൃയക്കാരെയും വെറുക്കുകയും അതെ സമയം മോദി- രാഷ്തൃയത്തിനു അതീതം ആയ വികസനസ്നേഹി എന്ന ഇമാജിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്ത,സ്വയം എനിക്ക് രാഷ്ട്രിയം ഇല്ല എന്ന് അഭിമാനിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ ആണ് മോഡിക്ക് വേണ്ടി സംസാരിക്കുന്ന ബഹു ഭൂരിപക്ഷം.മോഡിയെ പിന്തുണയ്ക്കുന്ന ഈ ജനസമൂഹം അവര്ക് വോട്ടവകാശം ഇല്ല എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു.ഇതില്‍ അന്നന്നത്തെ ആഹാരത്തിനും തോഴിലിനും വേണ്ടി രാഷ്ട്രിയത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ഇല്ല.സംശയം വേണ്ട...ഇത് ജനസമ്മതി തന്നെ,പക്ഷെ വോട്ടവകാശം ഇല്ലാതെ ഒരു കൂട്ടം ജനങ്ങളുടെ പിന്തുണ കൊണ്ട് എന്ത് കാര്യം.എലെക്ഷെന്‍ എന്ന അവസാന കടമ്പ കടക്കാന്‍ മോഡിക്ക് ഈ ജന പിന്തുണ മതിയാവില്ല.അല്ലെങ്കില്‍ ഈ രീതിയില്‍ മോഡിക്ക് ഉള്ള പിന്തുണ ഒരു ജന പിന്തുണയേ അല്ല എന്ന് എനിക്ക് പറയേണ്ടി വരും.
ചരിത്രം ഇതിനുള്ള ഉത്തരം തരും.അതുവരെ കാത്തിരിക്കാം.
No comments:
Post a Comment